plastic
ഓച്ചിറ പായിക്കുഴി സൗഹൃദം യുവജന സംഘടനയുടെ നേതൃത്വത്തിൽ നടന്ന പ്ലാസ്റ്റിക് വിരുദ്ധ കാമ്പയിനും പേപ്പർ ബാഗ് നിർമ്മാണ പരിശീലനവും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. രാജേഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: പായിക്കുഴി സൗഹൃദം യുവജന സംഘടനയുടെ നേതൃത്വത്തിൽ നടന്ന പ്ലാസ്റ്റിക് വിരുദ്ധ കാമ്പയിനും പേപ്പർ ബാഗ് നിർമ്മാണ പരിശീലനവും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. രാജേഷ് കുമാർ ഉദ്ഘാടനം ചെയ്തു. സൗഹൃദം നഗറിൽ നടന്ന ചടങ്ങിൽ ക്ലബ് പ്രസിഡന്റ് വിനോദ്. വി. അദ്ധ്യക്ഷത വഹിച്ചു. മെഹർഖാൻ ചേന്നല്ലൂർ മുഖ്യ പ്രഭാഷണം നടത്തി. തൊടിയൂർ രാധാകൃഷ്ണൻ ക്യാമ്പ് നയിച്ചു. സിറാസ് എസ്. ക്രോണിക്കിൾ സ്വാഗതവും അജിൻ സോമൻ നന്ദിയും പറഞ്ഞു. തുടർന്ന് ക്ലാപ്പന പ്രിയദർശിനി വനിതാസംഘത്തിന്റെ നേതൃത്വത്തിൽ പേപ്പർ ബാഗ് നിർമ്മാണ പരിശീലനം നടന്നു.