പുനലൂർ: എസ്.എൻ.ഡി.പി യോഗം 5662-ാം നമ്പർ ചാലിയക്കര ശാഖയിലെ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ സമൂഹ പ്രാർത്ഥന സംഘടിപ്പിച്ചു. എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗവും പുനലൂർ യൂണിയൻ കൗൺസിലറുമായ സന്തോഷ് ജി. നാഥ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ജി. ഗിരീഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സനൽകുമാർ, സെക്രട്ടറി സുധൻ, യൂണിയൻ പ്രതിനിധി രാജേന്ദ്രൻ ചെറുകടവ്, വനിതാസംഘം ശാഖാ പ്രസിഡന്റ് സുകന്യ, സെക്രട്ടറി നിഷ തുടങ്ങിയവർ സംസാരിച്ചു.