photo
തഴത്തോടിന് കുറുകെ പുനർ നിർമ്മിച്ച പാലത്തിന്റെ ഉദ്ഘാടനം ആർ.രാമചന്ദ്രൻ എം.എൽ.എ നിർവഹിക്കുന്നു

കരുനാഗപ്പള്ളി: നാടിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ആർ. രാമചന്ദ്രൻ എം.എൽ.എ ആവശ്യപ്പെട്ടു. കരുനാഗപ്പള്ളി നഗരസഭയുടെ പരിധിയിലെ ഒന്നാം തഴത്തോടിന് കുറുകെ പുനർനിർമ്മിച്ച പാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ വികസനത്തിൽ രാഷ്ട്രീയത്തിന് അതീതമായ കാഴചപ്പാട് ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നഗരസഭാ ചെയർപേഴ്സൺ ഇ. സീനത്ത് ബഷീർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ മുൻ ചെയർപേഴ്സൺ എം. ശോഭന, നഗരസഭാ വൈസ് ചെയർമാൻ ആർ. രവീന്ദ്രൻപിള്ള, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. ശിവരാജൻ, കൗൺസിലർമാരായ എം.കെ. വിജയഭാനു, എൻ.സി. ശ്രീകുമാർ, ബി. മോഹൻദാസ്, ജെ. ജയകൃഷ്ണപിള്ള, എൻ. അജയകുമാർ, കാട്ടൂർ ബഷീർ, ദേവരാജൻ, അസിസ്റ്റന്റ് എക്സി. എൻജിനിയർ ശബരി പ്രശാന്ത് തുടങ്ങിയവർ പ്രസംഗിച്ചു.