പുനലൂർ: സംസ്ഥാന സർക്കാർ നടപ്പാക്കുന്ന സമ്പൂർണ പാർപ്പിട പദ്ധതി പ്രകാരം ജില്ലയിൽ ഏറ്റവും കൂടുതൽ വീടുകൾ സമയബന്ധിതമായി പൂർത്തിയാക്കിയതിനുള്ള പുരസ്കാരം പുനലൂർ നഗരസഭയ്ക്ക്. നഗരസഭാ അതിർത്തിയിലെ ഭൂരഹിത, ഭവന രഹിതരായ 740 കുടുംബങ്ങളുടെ വീടുകളാണ് പൂർത്തീകരിച്ചത്. ശേഷിക്കുന്ന കുടുംബങ്ങളുടെ വീടുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്.
കൊല്ലം സി. കേശവൻ മെമ്മോറിയൽ ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി കെ. രാജുവിൽ നിന്ന് നഗരസഭാ ചെയർമാൻ കെ. രാജശേഖരൻ, വൈസ് ചെയർപേഴ്സൺ സുശീല രാധാകൃഷ്ണൻ, സെക്രട്ടറി ജി.രേണുകാദേവി എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ഹി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.രാധാമണിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ, എം.നൗഷാദ് എം.എൽ.എ, ജില്ലാ കളക്ടർ അബ്ദുൽ നാസർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.