photo
പാരിപ്പള്ളി അമ്മ ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ പ്രഥമ അമ്മ പ്രഭാ പുരസ്കാരം സിനിമാ താരം സലിംകുമാർ അവാർഡ് ജേതാവ് റെജി പ്രഭാകറിന് സമ്മാനിക്കുന്നു

കരുനാഗപ്പള്ളി: പാരിപ്പള്ളി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന' അമ്മ ചാരിറ്റബിൾ ട്രസ്റ്റ്' ഏർപ്പെടുത്തിയ പ്രഥമ അമ്മ പ്രഭ പുരസ്കാരം കഥാകൃത്തും സംവിധായകനുമായ റെജി പ്രഭാകരന് സിനിമാതാരം സലിം കുമാർ സമ്മാനിച്ചു.കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത വെങ്കല ശിൽപ്പവും 25000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. അമ്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സി.എസ്. സന്തോഷ് കുമാർ, നാടക സംവിധായകനും എഴുത്തുകാരനുമായ വേണു സി. കിഴക്കനേല, തിരക്കഥാകൃത്ത് രാജൻ കിരിയത്ത്, റിയാലിറ്റി ഷോ താരം പ്രദീപ് വൈഗ, ഉണ്ണി പരവൂർ, ടി.എ. റസാഖ് ഫൗണ്ടേഷൻ സെക്രട്ടറി സജീവ് മാമ്പറ, കൺവീനർ ബി. ഗിരീഷ് കുമാർ, ശ്രീജാ സന്തോഷ്, ഡോക്ടർ ഗീതാഞ്ജലി തുടങ്ങിയവർ പ്രസംഗിച്ചു.