കൊല്ലം: തട്ടാമല ജ്ഞാനോദയം വായനശാലയിൽ യുവജനവേദി രൂപീകരണവും യുവജന കൂട്ടായ്മയും സംഘടിപ്പിച്ചു. സംസ്ഥാന യുവജന കമ്മിഷൻ അദ്ധ്യക്ഷ ചിന്താജെറോം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം എസ്. ഫത്തഹുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. വായനശാലാ പ്രസിഡന്റ് ആർ. സെന്തിൽരാജ് അദ്ധ്യക്ഷത വഹിച്ചു.കേരള സർവ്വകലാശാല സിൻഡിക്കേറ്റംഗം ജെ. ജയരാജ്, വാർഡ് കൗൺസിലർ എസ്. സുജ, ജയന്ത്കുമാർ, സിനിമ സഹസംവിധായകൻ ഷിബിൻ, സ്റ്റേറ്റ് റിസോഴ്സ് പേഴ്സൺ മലയാളം വിഭാഗം എസ്. സുരേഷ്ബാബു, നാടകവേദി പ്രവർത്തകൻ ആർ.ബി. ഷജിത്ത്, വായനശാലാ സെക്രട്ടറി ആർ. ജയകുമാർ, ഖനേഷ് എന്നിവർ സംസാരിച്ചു.
യുവജനവേദി ഭാരവാഹികളായി ഗൗരികൃഷ്ണ (പ്രസിഡന്റ്), ബി.എസ്. സിദ്ധാർത്ഥ് (വെസ് പ്രസിഡന്റ്), മുഹമ്മദ് അസ്ഹർ (സെക്രട്ടറി), ജെ. സുപ്രിയ (ജോ. സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.