മഠത്തിൽകാരാഴ്മ: മഠത്തിൽ കാരാഴ്മ ചേനാട്ട്ശ്ശേരി പാടശേഖരത്തിൽ നെൽകൃഷിയുടെ വിളവെടുപ്പ് നടത്തി. എട്ട് ഏക്കർ പാടശേഖരത്തിൽ നിന്ന് 5500 കിലോഗ്രാം നെല്ലാണ് കൊയ്തെടുത്തത്. പാടശേഖര സമിതി ഭാരവാഹികളുടെ മേൽനോട്ടത്തിൽ കേരള സർക്കാരിന്റെ കൊയ്ത്ത് യന്ത്രം ഉപയോഗിച്ചാണ് വിളവെടുപ്പ് നടത്തിയത്.