bed
വയോജന സംരക്ഷണ പദ്ധതിയുടെ ഭാഗമായി കുലശേഖരപുരത്ത് എ.എം. ആരിഫ് എം.പി.കട്ടിൽ വിതരണോദ്ഘാടനം നിർവഹിക്കുന്നു

കുലശേഖരപുരം: വയോജന സംരക്ഷണ പദ്ധതിയുടെ ഭാഗമായി കുലശേഖരപുരം ഗ്രാമ പഞ്ചായത്ത് നിർദ്ധന വൃദ്ധജനങ്ങൾക്ക് സൗജന്യ കട്ടിൽ വിതരണം നടത്തി. കുലശേഖരപുരം ഗവ. ഹയർ സെക്കൻഡറി സ്ക്കൂൾ അങ്കണത്തിൽ ചേർന്ന യോഗത്തിൽ എ.എം. ആരിഫ് എം.പി വിതരണോദ്ഘാടനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ കൃഷ്ണകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഡി. രാജൻ, സുലഭ രാമദാസ്, എച്ച്.എ. സലാം, രാധാകൃഷണൻ, സീമാ ചന്ദ്രൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി മനോജ്, അസി. സെക്രട്ടറി റുബീന തുടങ്ങിയവർ സംസാരിച്ചു.