വവ്വക്കാവ്: വവക്കാവ് ഗവ.എൽ.പി സ്കൂളിൽ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം ആർ. രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. കുലശേഖരപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ കൃഷ്ണകുമാർ, ജില്ലാ പഞ്ചായത്ത് അംഗം അനിൽ എസ്. കല്ലേലിഭാഗം, ബ്ലോക്ക് പഞ്ചായത്ത് അംഗം ചെറുതിട്ട ശ്രീദേവി, കെ. അലാവുദ്ദീൻ, കളരിക്കൽ ജയപ്രകാശ്, അനീഷാബീഗം, സുഗതൻ കൊച്ചാന്റയ്യത്ത്, ഓമനക്കുട്ടൻ വിഴശ്ശേരി എന്നിവർ സന്നിഹിതരായിരുന്നു. ആർ.രാമചന്ദ്രൻ എം.എൽ.എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച പതിനെട്ട് ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്.