zz
വനിതാ ഡോക്ടർ ഡ്യൂട്ടിക്കിടെ രോഗികൾക്ക് മരുന്ന് വിതരണം ചെയ്യുന്നു.

പത്തനാപുരം: ഫാർമസിസ്റ്റ് അവധിയിൽ പ്രവേശിച്ചതിനാൽ പിറവന്തൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മരുന്നുകൊടുക്കാൻ കഴിഞ്ഞ ഒരുമാസക്കാലമായി ആളില്ല. നേഴ്സുമാർ മരുന്നെടുത്തു കൊടിക്കാൻ പാടില്ല എന്നുള്ള സർക്കുലറും കൂടിയായപ്പോൾ പാവപ്പെട്ട രോഗികൾ വലഞ്ഞിരിക്കുകയാണ്. രോഗികളെ നോക്കുന്നതിനൊപ്പം ഡോക്ടർ തന്നെയാണ് മരുന്നും എടുത്തു കൊടുക്കുന്നത്. ഇതുകാരണം ഡ്യൂട്ടി സമയം കഴിഞ്ഞും ഡോക്ടർ രോഗികളെ നോക്കേണ്ട സ്ഥിതിയാണ്. ആശുപത്രിയിലെത്തിയാൽ മണിക്കൂറുകളോളം കാത്ത് നിൽക്കേണ്ട അവസ്ഥയാണെന്ന് രോഗികൾ പറയുന്നു. കെ.ബി. ഗണേശ് കുമാർ എം.എൽ.എയുടെ ശ്രമഫലമായി അടുത്തിടെ വിവിധ പരിശോധനകൾക്കായി ലക്ഷക്കണക്കിന് രൂപയുടെ ഉപകരണങ്ങൾ വാങ്ങിയിരുന്നു. ഇത്രയും സൗകര്യങ്ങളായതോടെ ദിനംപ്രതി നൂറ്റി അൻമ്പത് മുതൽ ഇരൂനൂറ്റി അൻമ്പത് വരെ രോഗികളാണ് ഇവിടെ ചികിത്സ തേടിയെത്തുന്നത്.

അടിയന്തരമായി ഫാർമസിസ്റ്റിനെ നിയമിച്ച് രോഗികളുടെ ദുരിതത്തിന് പരിഹാരം കാണണം

സി.ആർ. രജികുമാർ (അനികൊച്ച്), ഗ്രാമ പഞ്ചായത്ത് വാർഡ് അംഗം

ഫാർമസിസ്റ്റ് ഇല്ലാത്തതിനാൽ രോഗികൾ വലയുകയാണ്. എത്രയും വേഗം പരിഹാരം കാണണം.

സുധീർ മലയിൽ ( യൂത്ത് കോൺഗ്രസ് പാർലമെന്റ് മണ്ഡലം സെക്രട്ടറി)