sun-shine-dental-hospital
ഓടനാവട്ടത്ത് ആരംഭിച്ച സൺഷൈൻ മൾട്ടി സ്പെഷ്യാലിറ്റി ഡന്റൽ കെയറിന്റെ ഉദ്ഘാടനം പി. ഐഷാ പോറ്റി എം.എൽ.എ നിർവഹിക്കുന്നു. മാനേജിംഗ് ഡയറക്ടർ ഡോ. അനു മോഹൻ സമീപം

ഓടനാവട്ടം: ആധുനിക സംവിധാനങ്ങളോടെ സൺഷൈൻ മൾട്ടി സ്‌പെഷ്യാലിറ്റി ഡന്റൽ കെയറിന്റെ പ്രവർത്തനം ഓടനാവട്ടത്ത് ആരംഭിച്ചു. പി.ഐഷാപോറ്റി എം.എൽ.എ ഉദ്ഘാടനം ചെയ്തു. മാർത്തോമാ ഇടവക വികാരി റവ.എം.ജെ. ചെറിയാൻ അനുഗ്രഹ പ്രഭാഷണം നടത്തി. ദന്ത ചികിത്സാ മേഖലകളിലുള്ള വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം ആശുപത്രിയിൽ ലഭ്യമാണെന്ന് മാനേജിംഗ് ഡയറക്ടർ ഡോ. അനു മോഹൻ പറഞ്ഞു.