കുണ്ടറ: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ പേരയം ഈസ്റ്റ് യൂണിറ്റ് വാർഷിക സമ്മേളനം ബ്ലോക്ക് പ്രസിഡന്റ് ബി. സുകുമാരൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ. വിജയൻ അദ്ധ്യക്ഷത വഹിച്ചു. ആർ. അയിഷ, എ.എൻ. ഡൊമിനിക്, ജി. രാമചന്ദ്രൻപിള്ള, ജെ.വി. പണിക്കർ, ജി. രാധാകൃഷ്ണൻ, കെ. മോഹനൻ, എസ്.എസ്. ശിവപ്രസാദ്, കെ.ടി. പിള്ള, സി. ശോഭനാദേവി, ഒ. മുരളീധരൻ, ടി. ശ്രീകണ്ഠൻനായർ, കെ. ഓമനഅമ്മ തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികളായി കെ. വിജയൻ (പ്രസിഡന്റ്), കുണ്ടറ നെൽസൺ, പി.എസ്. വിജയകുമാർ, ജി. തങ്കപ്പൻപിള്ള (വൈസ് പ്രസിഡന്റുമാർ), ഒ. മുരളീധരൻ (സെക്രട്ടറി), ടി. ശ്രീകണ്ഠൻ നായർ, കെ. ഓമനഅമ്മ, എസ്. ജോൺസൺ (ജോയിന്റ് സെക്രട്ടറി), ജെ. ലീലാംബിക (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.