കൊല്ലം: വള്ളിക്കാവ് ശ്രീനാരായണ സേവസമിതിയുടെ വാർഷികത്തോട് അനുബന്ധിച്ചു നടന്ന പൊതുസമ്മേളനം എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സുഗതരാജൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വള്ളിക്കാവ് ശ്രീകുമാർ സ്വാഗതം പറഞ്ഞു. ആർ. രാമചന്ദ്രൻ എം.എൽ.എ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. എ.ഐ.സി.സി അംഗം സി.ആർ. മഹേഷ് വിശിഷ്ട വ്യക്തികളെ ആദരിച്ചു. മാതാ അമൃതാനന്ദമയി മഠത്തിലെ ബ്രഹ്മചാരി അശോകൻ ചികിത്സാസഹായ വിതരണവും മുഖ്യപ്രഭാഷണവും നടത്തി. ജി. ലീലാകൃഷ്ണൻ, കെ.വി. സൂര്യകുമാർ, എ. അനിരുദ്ധൻ, ചിയ അജിത്, ജയചന്ദ്രൻ, ടി.പി. രവീന്ദ്രൻ, കൊല്ലം കാർത്തിക്, നന്ദകുമാർ വള്ളിക്കാവ്, സിനിമാതാരം സാഗർ, റെനോജ്, ശോഭ, സരള തുടങ്ങിയവർ സംസാരിച്ചു. രാജസേനൻ നന്ദി പറഞ്ഞു. വള്ളിക്കവിന്റെ വികസനവുമായി ബന്ധപ്പെട്ട രേഖ എം.പിക്കും എം.എൽ.എയ്ക്കും സമിതി സെക്രട്ടറി ശ്രീകുമാർ കൈമാറി.