പുത്തൂർ: പവിത്രേശ്വരം കെ.എൻ.എൻ.എം.എച്ച്.എസ്.എസ്.ആൻഡ് വി.എച്ച്.എസ്.എസിൽ ഹരിത ക്ലബ്, വി.എച്ച്.എസ്.ഇ അഗ്രിക്കൾച്ചർ വിഭാഗം എന്നിവ ചേർന്ന് നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് പവിത്രേശ്വരം കൃഷി ഓഫീസർ ധന്യ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ വളപ്പിൽ തരിശുകിടന്ന 20 സെന്റ് സ്ഥലം കൃഷി യോഗ്യമാക്കി ശീതകാല പച്ചക്കറികൾ ഉൾപ്പെടെയാണ് കൃഷി ചെയ്തത്.
പച്ചക്കറികൾ സ്‌കൂളിലെ ഉച്ചഭക്ഷണ വിതരണത്തിന് ഉപയോഗിക്കും. പി.ടി.എ. പ്രസിഡന്റ് എ. സുനിൽകുമാർ, മാനേജർ എൻ.കെ. മണി, പ്രഥമാദ്ധ്യാപകൻ കെ.ബി. മുരളീകൃഷ്ണൻ, പ്രിൻസിപ്പൽ ആർ.എസ്. നിർമൽകുമാർ, പി.ടി.എ വൈസ് പ്രസിഡന്റ് വി. പത്മകുമാർ, രജിതലാൽ, സാവിത്രിദേവി, ജി. ഗോപകുമാർ, സേതു ഇടവട്ടം തുടങ്ങിയവർ നേതൃത്വം നൽകി.