sncw
കൊല്ലം എസ്.എൻ വനിതാ കോളേജിൽ ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സെമിനാർ കേരളാ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. വി.പി. മഹാദേവൻപിള്ള ഉദ്ഘാടനം ചെയ്യുന്നു. പ്രൊഫ. ഡോ. സുധീഷ് പച്ചൗരി, ഡോ. കെ. അനിരുദ്ധൻ, ഡോ. എ. മഞ്ജു, ഡോ. പി.ജി. ശശികല എന്നിവർ സമീപം

കൊല്ലം: എസ്.എൻ വനിതാ കോളേജിലെ ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 'ഭാരതീയ സാഹിത്യം, ഭാഷ, മാസ് മീഡിയ' എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സെമിനാർ കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. വി.പി. മഹാദേവൻ പിള്ള ഉദ്ഘാടനം ചെയ്തു. ഭൗതികമായ സുഖസൗകര്യങ്ങളിൽ മുഴുകുന്ന ഇന്നത്തെ വിദ്യാർത്ഥി സമൂഹം അവരുടെ ആന്തരികസത്തയെ തിരിച്ചറിയാനുള്ള കഴിവ് വിദ്യാഭ്യാസത്തിലൂടെ നേടിയെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ഡൽഹി യൂണിവേഴ്‌സിറ്റി പ്രൊ. വൈസ് ചാൻസലർ പ്രൊഫ. ഡോ. സുധീഷ് പച്ചൗരി, ഉക്രൈനിലെ പ്രവാസി ഹിന്ദി ലേഖകൻ ഡോ. രാകേഷ് ശങ്കർ ഭാരതി, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല പന്മന ക്രേന്ദ്രത്തിലെ ഹിന്ദി വിഭാഗം അദ്ധ്യക്ഷ ഡോ. കെ. ശ്രീലത എന്നിവർ മുഖ്യാതിഥികളായിരുന്നു.

പ്രിൻസിപ്പൽ ഡോ. കെ. അനിരുദ്ധൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. നിഷ ജെ. തറയിൽ, ഡോ. എസ്. ശേഖരൻ, ഡോ. പി.ജി. ശശികല, ഡോ. ആർ.എസ്. ജയ, ഡോ. വി.എസ്. ഹരിലക്ഷ്മി, ഡോ. വി. നിഷ എന്നിവർ സംസാരിച്ചു. ഹിന്ദി വിഭാഗം മേധാവി ഡോ. എ. മഞ്ജു സ്വാഗതവും ഡോ. എം.ആർ. ഷീബ നന്ദിയും പറഞ്ഞു.

സെമിനാർ 22ന് സമാപിക്കും.