കൊല്ലം: എസ്.എൻ.ഡി.പി യോഗം 439-ാം നമ്പർ തെക്കേമുറി ശാഖയുടെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും കുണ്ടറ യൂണിയൻ പ്രസിഡന്റ് ഡോ. ജി. ജയദേവൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി അഡ്വ. എസ്. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. ശാഖാ പ്രസിഡന്റ് കെ. വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് എസ്. ഭാസി, വനിതാസംഘം പ്രസിഡന്റ് ലീനാ റാണി ടീച്ചർ, യൂണിയൻ കൗൺസിലർമാരായ സജീവ്, ഷിബു വൈഷ്ണവ്, പുഷ്പപ്രതാപ്, പ്രിൻസ്, ഹനീഷ്, യൂണിയൻ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് എം.ആർ. ഷാജി, സൈബർസേന ചെയർമാൻ അനിൽ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് സത്യശീലൻ സ്വാഗതവും സുദർശനൻ നന്ദിയും പറഞ്ഞു.
ഭാരവാഹികളായി സത്യശീലൻ (പ്രസിഡന്റ്), സുദർശനൻ (വൈസ് പ്രസിഡന്റ്), ഡി.ബാബുജി (സെക്രട്ടറി), വി. സുനിൽകുമാർ (യൂണിയൻ പ്രതിനിധി), വി. സജീവ്, സുനിൽകുമാർ, എൻ. സോമൻ, സുധീർ, ഹരിദാസൻ, സുരേഷ് കുമാർ കണ്ണമംഗലത്ത് (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. പുഷ്പപ്രതാപ് റിട്ടേണിംഗ് ഓഫീസറായിരുന്നു.