ഓടനാവട്ടം: ശ്രീനാരായണ ഗുരുദേവൻ ശിവഗിരിയിലെ ശാരദാദേവീ പ്രതിഷ്ഠയോടനുബന്ധിച്ച് രചിച്ച ജനനീ
നവരത്ന മഞ്ജരിയെ കുറിച്ച് എസ്.എൻ.ഡി.പി യോഗം ഓടനാവട്ടം 3523-ാം ശാഖയുടെയും ഇതര ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും കേരള കൗമുദിയുടെയും ആഭിമുഖ്യത്തിൽ ഏകദിന പഠന ക്യാമ്പ് നടത്തുന്നു.
ഈ മാസം 31ന് രാവിലെ 9ന് ഓടനാവട്ടം സഹകരണബാങ്ക് ആഡിറ്റോറിയത്തിൽ ആരംഭിക്കുന്ന പഠന ക്യാമ്പ് കേരള കൗമുദി റസിഡന്റ് എഡിറ്ററും യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണനാണ് നയിക്കുന്നത്.
എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ അദ്ധ്യക്ഷത വഹിക്കും.ഡോ.കുടവട്ടൂർ വിശ്വരാജൻ ഉദ്ഘാടനം ചെയ്യും.യൂണിയൻ സെക്രട്ടറി ജി.വിശ്വംഭരൻ മുഖ്യപ്രഭാഷണം
നടത്തും. ശാഖാ സെക്രട്ടറിയും ഗുരുധർമ്മ
പ്രചാരണ സഭ കൊല്ലം ജില്ലാ പ്രസിഡന്റുമായ ഡോ.കെ.എസ്. ജയകുമാർ സ്വാഗതം പറയും. ഓടനാവട്ടം
ശാഖാ പ്രസിഡന്റ് ബി.ദേവരാജൻ, കെ.ശശിധരൻ, രാജു പരുത്തിയറ തുടങ്ങിയവർ പ്രസംഗിക്കും.