ചാത്തന്നൂർ: ചിറക്കര ഗ്രാമപഞ്ചായത്തിൽ പോളച്ചിറ ഗുരുകുലം ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന ഖാദി ഗ്രാമ വ്യവസായ കേന്ദ്രത്തിന് ജില്ലാ പഞ്ചായത്ത് അനുവദിച്ച പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം ജില്ലാ പഞ്ചായത്ത് അംഗം എൻ. രവീന്ദ്രൻ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ദീപു അദ്ധ്യക്ഷത വഹിച്ചു. ബിന്ദു സുനിൽ, മധുസൂദനൻ പിള്ള, പ്രേമചന്ദ്രൻ ആശാൻ, സിന്ധുമോൾ തുടങ്ങിയവർ സംസാരിച്ചു. കേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യം വിപുലപ്പെടുത്തുന്നതിനായി പുതിയ കെട്ടിടം നിർമ്മിക്കുവാൻ 25 ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്ത് അനുവദിച്ചത്.