ചാത്തന്നൂർ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സി.പി.ഐയുടെ നേതൃത്വത്തിൽ ജി.എസ്. ജയലാൽ എം.എൽ.എ നയിച്ച ഭരണഘടനാ സംരക്ഷണ ജനകീയ മാർച്ച് സി.പി.ഐ ദേശീയ കമ്മിറ്റി അംഗം എൻ. അനിരുദ്ധൻ ഉദ്ഘാടനം ചെയ്തു. ഇത്തിക്കരയിൽ നിന്ന് ആരംഭിച്ച മാർച്ച് ചാത്തന്നൂരിൽ സമാപിച്ചു.
സമാപന സമ്മേളനം സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. ജി.എസ്. ജയലാൽ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി എൻ. സദാനന്ദൻ പിള്ള, ജില്ലാ കൗൺസിൽ അംഗങ്ങളായ എ. മുസ്തഫ, കെ.ആർ. മോഹനൻ പിള്ള, എസ്. സുഭാഷ്, ഇത്തിക്കര ജുമാമസ്ജിദ് പ്രസിഡന്റ് ഷാ തുടങ്ങിയവർ സംസാരിച്ചു.