kummanam
പ്രാക്കുളം മണലിൽ ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ നടക്കുന്ന വിശ്വമംഗള യാഗത്തിന്റെ ഭാഗമായി ആത്മീയസമ്മേളനം മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യുന്നു

അഞ്ചാലുംമൂട്: ആത്മീയതയിലൂടെ ഭൗതിക ജീവിതത്തിൽ സുഖം നേടാൻ കഴിയണമെന്നും അല്ലാതെ നേടുന്ന എല്ലാ ഭൗതികസുഖങ്ങളും അർത്ഥമില്ലാത്തതാണെന്നും മുൻ മിസോറാം ഗവർണറും ബി.ജെ.പി ദേശീയ നേതാവുമായ കുമ്മനം രാജശേഖരൻ പറഞ്ഞു. ഗുരുപാദം വേദിക് ഫൗണ്ടേഷൻ പ്രാക്കുളം മണലിൽ ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ നടത്തുന്ന വിശ്വമംഗളയാഗത്തിന്റെ ഭാഗമായുള്ള ആത്മീയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യാഗാചാര്യൻ പള്ളിക്കൽ മണികണ്ഠൻ, യാഗഹോതാവ് ഡോ. ഗണേശൻ, വേദിക് ഫൗണ്ടേഷൻ കോ ഓഡിനേറ്റർ ഷിനു കൃഷ്ണൻ എന്നിവർ യാഗത്തിന് നേതൃത്വം നൽകി.