ki
അഖിലേന്ത്യാ കിസാൻസഭ സിറ്റി സമ്മേളനം മേയർ ഹണി ബെഞ്ചമിൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: അഖിലേന്ത്യാ കിസാൻസഭ സിറ്റി സമ്മേളനം മേയർ ഹണി ബെഞ്ചമിൻ ഉദ്ഘാടനം ചെയ്തു. കിസാൻസഭ മുൻകാല നേതാക്കളായ എം. ഭാസ്ക്കരൻ, എം കെ. ഗോപാലൻ, യുവകർഷകൻ ഹരികുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ബി.കെ. ജയമോഹൻ അദ്ധ്യക്ഷത വഹിച്ചു. കെ. ശിവശങ്കരൻനായർ, ആർ. വിജയകുമാർ, പി. ഉണ്ണികൃഷ്ണപിള്ള, എ. ബിജു, എ.കെ. ജോഷി, എൻ. നളിനാക്ഷൻ, ഡി. സോമനാഥൻപിള്ള എന്നിവർ സംസാരിച്ചു.

സമ്മേളനത്തോടനുബന്ധിച്ച് നടന്ന കാർഷിക സെമിനാറിൽ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ശിവകുമാർ ക്ലാസ് നയിച്ചു. തരിശുകിടക്കുന്ന ആക്കോലിൽ-കാരിക്കുഴി ഏലായിൽ കോർപ്പറേഷന്റെ സഹായത്തോടുകൂടി കൂട്ടുനെൽക്കൃഷി ആരംഭിക്കുക, ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ വരണ്ട പ്രദേശങ്ങളിൽ ജലം എത്തിക്കുന്നതിന് കല്ലട ഇറിഗേഷൻ പ്രോജക്ടിന്റെ ചെറുതും വലുതുമായ കനാലുകളുടെ അറ്റകുറ്റപ്പണികൾ നടത്തുക, കെ.ഐ.പി ഓഫീസുകളുടെ പ്രവർത്തനം നിറുത്താനുള്ള തീരുമാനം ഉപേക്ഷിക്കുക എന്നിവ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ഭാരവാഹികളായി എം.കെ. ജോഷി (പ്രസിഡന്റ്), ദയാനന്ദൻ, വി. സുന്ദരൻ, ഹസീന സലാഹുദ്ദീൻ (വൈസ് പ്രസിഡന്റുമാർ), എൻ. നളിനാക്ഷൻ (സെക്രട്ടറി), വി. ശിവശങ്കരപിള്ള, പി. സോമനാഥൻപിള്ള, ലീലാമണി (ജോ.സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.