കൊട്ടാരക്കര: വല്ലം ദേവീക്ഷേത്രത്തിനു സമീപം കട കത്തിനശിച്ചു. വല്ലം വിനോദ് മന്ദിരത്തിൽ വേലായുധന്റെ (69)കടയാണ് കത്തിനശിച്ചത്. കഴിഞ്ഞദിവസം രാത്രി 10.30 യോടെയാണ് സംഭവം. സാമൂഹ്യവിരുദ്ധർ കട കത്തിച്ചതാണെന്നാണ് കടയുടമ പറയുന്നത്. രാത്രി ഏറെ വൈകിയും ക്ഷേത്രത്തിനു സമീപം സാമൂഹ്യവിരുദ്ധരുടെ ശല്യമുണ്ടെന്ന് പരിസരവാസികളും പറയുന്നു. ഒരു ലക്ഷം രൂപയുടെ നഷ്ടം ഉള്ളതായി ഉടമ പറഞ്ഞു. കൊട്ടാരക്കര പോലീസ് കേസെടുത്തു.