temples
തഴുത്തല മഹാഗണപതി ക്ഷേത്രത്തിൽ നടന്ന ദേശവിളക്കിൽ പങ്കെടുക്കുന്നവർ

കൊട്ടിയം: തഴുത്തല മഹാഗണപതി ക്ഷേത്രം ഉത്സവത്തിന്റെ നാലാം ദിനത്തോടനുബന്ധിച്ച് രാവിലെ 10ന് സോപാന സംഗീതവും തങ്ക അങ്കി ചാർത്തി ദർശനവും നടന്നു. ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകിട്ട് 6.30ന് ഗുരുപൂജയും പുഷ്പാഭിഷേകവും നടന്നു. വൈകിട്ട് 5ന് നടന്ന ദേശവിളക്കിൽ നൂറ് കണക്കിന് ഭക്തകൾ അണിനിരന്നു. ക്ഷേത്രം പ്രസിഡന്റ് വി. രാധാകൃഷ്ണൻ, സെക്രട്ടറി അജയ് ബി. ആനന്ദ്, വി. രാജീവ്, വൈ. പ്രേംകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.