ഓച്ചിറ: എെ.എൻ.ടി.യു.സി നേതാവായിരുന്ന ജെ. ഗോപാലകൃഷ്ണപിള്ളയുടെ ഒന്നാം ചരമവാർഷികാചരണം സൗത്ത് ഇന്ത്യൻ കാഷ്യുവർക്കേഴ്സ് കോൺഗ്രസിന്റെ നേതൃത്വത്തിൽ ആദിനാട് സൗത്ത് കാഷ്യു ഫാക്ടറിയിൽ നടന്നു. ട്രേഡ് യുണിയൻ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കർമ്മനിരതനായ തൊഴിലാളി നേതാവായിരുന്നുവെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സി.ആർ. മഹേഷ് അനുസ്മരിച്ചു. ചിറ്റുമൂല നാസർ അദ്ധ്യക്ഷത വഹിച്ചു. കെ.കെ. സുനിൽകുമാർ, കെ. രാജശേഖരൻ, നീലികുളം സദാനന്ദൻ, കെ.എം. നൗഷാദ്, എ. മുഹമ്മദ് കുഞ്ഞ്, ജി.കൃഷ്ണപിള്ള, ഗിരിജ, കളീക്കൽ ശ്രീകുമാരി, വിജയകുമാർ എന്നിവർ അനുസ്മരണപ്രസംഗം നടത്തി. മേടയിൽ ശിവപ്രസാദ് സ്വാഗതവും രാജേഷ് ആപ്പിൾ നന്ദിയും പറഞ്ഞു.