amarif
ഓച്ചിറ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ഭിന്നശേഷിക്കാർക്കുള്ള മുച്ചക്ര വാഹനത്തിന്റെയും ലൈബ്രറികൾക്കുള്ള പുസ്തകത്തിന്റെയും വിതരണോദ്ഘാടനം എ. എം. ആരിഫ് എം.പി നിർവഹിക്കുന്നു

ഓച്ചിറ: ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ഭിന്നശേഷിക്കാർക്കുള്ള മുച്ചക്ര വാഹനത്തിന്റെയും ലൈബ്രറികൾക്കുള്ള പുസ്തകത്തിന്റെയും ഫർണിച്ചറിന്റെയും വിതരണോദ്ഘാടനം എ. എം. ആരിഫ് എം.പി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. മജീദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം അനിൽ എസ്. കല്ലേലിഭാഗം മുഖ്യപ്രഭാഷണം നടത്തി. ശ്രീദേവി മോഹൻ, സെക്രട്ടറി ആർ. അജയകുമാർ തുടങ്ങിയവർ സംസാരിച്ചു.

യു.ഡി.എഫ് അംഗങ്ങൾ ബഹിഷ്കരിച്ചു

ഓച്ചിറ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന മുച്ചക്ര വാഹനത്തിന്റെയും ലൈബ്രറികൾക്കുള്ള ഉപകരണങ്ങളുടെയും വിതരണ ചടങ്ങ് യു.ഡി.എഫ് അംഗങ്ങൾ ബഹിഷ്കരിച്ചു. കമ്മിറ്റി അറിയാതെയും കൂടിയാലോചന നടത്താതെയുമാണ് ബ്ലോക്ക് പഞ്ചായത്തിൽ തീരുമാനങ്ങൾ എടുക്കുന്നതെന്നും ഭരണപക്ഷം ഭൂരിപക്ഷത്തിന്റെ ബലത്തിൽ രാഷ്ട്രീയം കളിക്കുകയാണെന്നും യു.ഡി.എഫ് ആരോപിച്ചു. രാഷ്ട്രീയ അന്ധത മൂലം നല്ല പദ്ധതികൾ അകാല ചരമമടയുകയാണെന്നും അവർ പറഞ്ഞു. പാർലമെന്ററി പാർട്ടി ലീഡർ എൻ. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ അംഗങ്ങളായ വി. സാഗർ, ബിജു പാഞ്ചജന്യം, അൻസാർ മലബാർ എന്നിവർ ബഹിഷ്കരണത്തിൽ പങ്കെടുത്തു.