കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങര ജോൺ എഫ്. കെന്നഡി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ വാർഷികാഘോഷമായ കെന്നഡി ഫെസ്റ്റ് നാടിന്റെ ഉത്സവമായി മാറി. പി.ടി.എ പ്രസിഡന്റ് ലാൽജി പ്രസാദിന്റെ അദ്ധ്യക്ഷതയിൽ സംഘടിപ്പിച്ച പൊതു സമ്മേളനം ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സിനിമാ താരം സലീം കുമാർ വിശിഷ്ടാതിഥിയായി. സ്കൂൾ മാനേജർ മായാ ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. സീനിയർ അസിസ്റ്റന്റ് മുർഷിദ് ചിങ്ങോലിൽ സ്കൂൾ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ഗായകൻ ആദിത്യനെയും സംസ്ഥാന കലോത്സവ പ്രതിഭകളെയും സലീം കുമാർ ആദരിച്ചു. മത്സരങ്ങളിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള സമ്മാനങ്ങൾ നഗരസഭാ അദ്ധ്യക്ഷ ഇ. സീനത്ത് വിതരണം ചെയ്തു. കുട്ടികൾ തയ്യാറാക്കിയ കെന്നഡി റൈസിന്റെ വിതരണോദ്ഘാടനം നഗരസഭാ വൈസ് ചെയർമാൻ ആർ. രവീന്ദ്രൻപിള്ള കരുനാഗപ്പള്ളി കൃഷി ഓഫീസർ വീണ വിജയന് നൽകി നിർവഹിച്ചു. പള്ളിക്കലാറിനെ കുറിച്ച് കുട്ടികൾ തയ്യാറാക്കിയ ഓർമ്മകളുറങ്ങുന്ന പള്ളിക്കലാർ എന്ന പുസ്തകം 100 ലൈബ്രറികൾക്കായി വിദ്യാഭ്യാസ ഓഫീസർ സന്തോഷ് കുമാർ കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാറിന് കൈമാറി. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ടി. ഷീല വിശിഷ്ട വ്യക്തികളെ ആദരിച്ചു. നഗരസഭാ സ്റ്റാൻഡിംഗ് ചെയർമാൻമാരായ എം. മഞ്ജു, സുരേഷ് പനക്കുളങ്ങര, വസുമതി രാധാകൃഷ്ണൻ കൗൺസിലർമാരായ എം.കെ. വിജയഭാനു, തമ്പാൻ, മോഹൻദാസ് , ഷംസുദ്ദീൻ കുഞ്ഞ്, മുനമ്പത്ത് ഗഫൂർ , ജി. സാബു ഉണ്ണിക്കൃഷ്ണൻ, പ്രീതി രമേശ് , ശാലിനി രാജീവൻ , എ.ഇ.ഒ രാജു ടി. , കാട്ടൂർ ബഷീർ, സുധീന, ശിവകുമാർ, പ്രിൻസിപ്പൽ എം.എസ്. ഷിബു, സ്റ്റാഫ് സെക്രട്ടറി ടി. രാജീവ് എന്നിവർ പ്രസംഗിച്ചു .