photo
ജെ.ഗോപാലകൃഷ്ണപിള്ള അനുസ്മരണം സി.ആർ.മഹേഷ് ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി : ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവും, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും, ഐ.എൻ.ടി.യു.സി റീജിയണൽ പ്രസിഡന്റുമായിരുന്ന ജെ. ഗോപാലകൃഷ്ണപിള്ളയുടെ ഒന്നാം ചരമവാർഷികം സംഘടിപ്പിച്ചു. ട്രേഡ് യൂണിയൻ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച തൊഴിലാളി നേതാവായിരുന്നു ജെ. ഗോപാലകൃഷ്ണപിള്ളയെന്ന് അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് എ.ഐ.സി.സി അംഗം സി.ആർ. മഹേഷ് പറഞ്ഞു. ഐ.എൻ.ടി.യു.സി കരുനാഗപ്പള്ളി റീജിയണൽ കമ്മിറ്റി പ്രസിഡന്റ് ചിറ്റുമൂല നാസർ അദ്ധ്യക്ഷത വഹിച്ചു. കെ.കെ. സുനിൽകുമാർ, കെ. രാജശേഖരൻ , നീലികുളം സദാനന്ദൻ, കെ.എം. നൗഷാദ്, മേടയിൽ ശിവപ്രസാദ്, രാജേഷ്, എ. മുഹമ്മദ്കുഞ്ഞ്, ജി. കൃഷ്ണപിള്ള, കളീയ്ക്കൽ ശ്രീകുമാരി, ഗിരിജാകുമാരി, വിജയകുമാർ എന്നിവർ പ്രഭാഷണം നടത്തി.