ചവറ: അതിപുരാതനവും പ്രശസ്തവുമായ ചവറ കോട്ടയ്ക്കകം വരട്ടിയിൽ ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ 23, 24, 25 തീയതികളിൽ തന്ത്രിമുഖ്യൻ വെട്ടിക്കോട്ട് മേപ്പള്ളി ഇല്ലത്ത് വേണുഗോപാലൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ പ്രതിഷ്ഠാ വാർഷിക പൂജയും പുതുതായി നിർമിച്ച നടപ്പന്തൽ സമർപ്പണവും നടത്തും. തിരുവോണ മഹോത്സവ ദിനമായ 25 ന് രാവിലെ 6 മണിക്ക് നടപ്പന്തൽ സമർപ്പണവും 7 മണിക്ക് പൊങ്കാല, അന്നദാനം, ഭാഗവത പാരായണം എന്നിവയും നടക്കും. തുടർന്നു വിശേഷാൽ പൂജകളും വൈകിട്ട് 5 മണിമുതൽ പുറത്തെഴുന്നള്ളത്തു ആരംഭിക്കും. വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടുകൂടി കൊറ്റംകുളങ്ങര ദേവീ ക്ഷേത്രത്തിൽ നിന്നാരംഭിച്ച് കുഞ്ഞാലുംമൂട്, കടത്താട്ടു വയൽ, വ്ളാക്കോട്ടു മുക്ക്, ചെക്കാട്ടുക്ഷേത്രം വഴി ക്ഷേത്രസന്നിധിയിൽ എത്തിച്ചേരും.