prakkulam
വിശ്വമംഗള യാഗത്തിന്റെ ഭാഗമായി നടത്തിയ ആദ്ധ്യാത്മിക സമ്മേളനം ഗൗരി പാർവതി ബായി ഉദ്ഘാടനം ചെയ്യുന്നു

അഞ്ചാലുംമൂട്: പ്രാക്കുളം ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ ഗുരുപാദം വേദിക് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടക്കുന്ന വിശ്വമംഗള യാഗത്തിന്റെ ഭാഗമായി നടത്തിയ ആദ്ധ്യാത്മിക സമ്മേളനം തിരുവിതാംകൂർ രാജകുടുംബാംഗം ഗൗരി പാർവതി ബായി ഉദ്ഘാടനം ചെയ്തു. ക്ഷേത്രയോഗം വൈസ് പ്രസിഡന്റ് സനു അദ്ധ്യക്ഷത വഹിച്ചു. വേദിക് ഫൗണ്ടേഷൻ ചെയർമാൻ ഡോ. നെടുവത്തൂർ ഗണേശൻ ആമുഖ പ്രഭാഷണം നടത്തി. അമൃതാനന്ദമയി മഠത്തിലെ സ്വാമി വേദാമൃത ചൈതന്യ, ചരിത്രകാരൻ ടി.ഡി. സദാശിവൻ, എൻ.എസ്.എസ് പ്രാക്കുളം കരയോഗം പ്രസിഡന്റ് ജയപ്രകാശ്, പുനലൂർ സോമരാജൻ, ഡോ. ചന്ദ്രശേഖരകുറുപ്പ്, ആർ.പി. പണിക്കർ, ഷൈൻ, പ്രസന്ന ധനപാലൻ തുടങ്ങിയവർ സംസാരിച്ചു.