sndp
നീരാവിൽ എസ്.എൻ.ഡി.പി യോഗം എച്ച്.എസ്.എസിലെ നാഷണൽ സർവീസ് സ്‌കീമിന്റെ ആഭിമുഖ്യത്തിൽ നടന്ന സൗജന്യ മുട്ടക്കോഴി വിതരണം രാജാബിനു നിർവഹിക്കുന്നു

കൊല്ലം: നീരാവിൽ എസ്.എൻ.ഡി.പി യോഗം ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്‌കീമിന്റെ ആഭിമുഖ്യത്തിൽ ഉപജീവനം പദ്ധതിയുടെ ഭാഗമായി നടന്ന സൗജന്യ മുട്ടക്കോഴി വിതരണം രാജാബിനു നിർവഹിച്ചു. അർച്ചനാ സദാശിവൻ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസർ എസ്.ടി. ഷാജു സ്വാഗതവും വോളന്റിയർ ലീഡർ വൈഷ്ണവ് വിനായക് നന്ദിയും പറഞ്ഞു. അദ്ധ്യാപകരായ മനോജ് മുരളി, സജിനി, അംശു, എം.എസ്. സുരരാജ്, സാജൻ തുടങ്ങിയവർ പങ്കെടുത്തു.