അഞ്ചൽ: അഞ്ചൽ സർവീസ് സഹകരണ ബാങ്കിൽ മുറ്റത്തെ മുല്ല ലഘു ഗ്രാമീണ വായ്പാ പദ്ധതി തുടങ്ങി. അഞ്ചൽ, അലയമൺ പഞ്ചായത്ത് പരിധിയിലുള്ള കുടുംബശ്രീ യൂണിറ്റുകൾ മുഖേനെ ആയിരം രൂപ മുതൽ അൻപതിനായിരം രൂപവരെ കുറഞ്ഞ പലിശ നിരക്കിൽ വായ്പ നൽകുന്ന പദ്ധതിയാണിത്. പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി കെ. രാജു നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് വി.എസ്. സതീഷ് അദ്ധ്യക്ഷത വഹിച്ചു. കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ, ആദ്യവായ്പാ വിതരണം നടത്തി. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ്, സി.പി.എം ഏരിയാ സെക്രട്ടറി ഡി. വിശ്വസേനൻ, അലയമൺ പഞ്ചായത്ത് പ്രസിഡന്റ് എം. ഹംസ, അഞ്ചൽ പഞ്ചായത്ത് പ്രസിഡന്റ് മിനി സുരേഷ്, വൈസ് പ്രസിഡന്റ് വി.എസ്. ഷിജു, ബാങ്ക് വൈസ് പ്രസിഡന്റ് എസ്. സുജേഷ്, സെക്രട്ടറി വിജേഷ് മോഹൻ, അസി. രജിസ്ട്രാർ എസ്. മധു എന്നിവർ സംസാരിച്ചു.