പോരുവഴി: ഇടയ്‌ക്കാട് തെക്ക് കൈരളി വായനശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ സദസ് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.കെ. ഗോപൻ ഉദ്ഘാടനം ചെയ്‌തു. പോരുവഴി പഞ്ചായത്ത് വായനശാലയ്ക്ക് നൽകിയ കമ്പ്യൂട്ടറുകളുടെ സ്വിച്ച് ഓൺ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. ബിനീഷ് നിർവഹിച്ചു. വായനശാലാ പ്രസിഡന്റ് വി. ബേബികുമാർ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എസ്. ശശികുമാർ, പഞ്ചായത്ത് അംഗം നമ്പൂരേത്ത് തുളസീധരൻപിള്ള, കെ. സാംബശിവൻ, എൻ. തങ്കപ്പൻ, പ്രീയ തുടങ്ങിയവർ പ്രസംഗിച്ചു.