കൊല്ലം: പൗരത്വനിയമ ഭേദഗതി, എൻ.സി.ആർ, എൻ.പി.ആർ തുടങ്ങിയവയ്ക്കെതിരെ എൻ.കെ. പ്രേമചന്ദ്രൻ എം.പി നയിക്കുന്ന മതേതര സംരക്ഷണ മാർച്ച് നാളെ വൈകിട്ട് 4ന് കൊട്ടിയം സിത്താര ജംഗ്ഷനിൽ സാഹിത്യകാരൻ ഡോ. ജോർജ്ജ് ഓണക്കൂർ ഫ്‌ളാഗ് ഓഫ് ചെയ്യും. വൈകിട്ട് ചിന്നക്കടയിൽ നടക്കുന്ന സമാപന സമ്മേളനം കേരള കൗൺസിൽ ഒഫ് ചർച്ചസ് പ്രസിഡന്റ് ബിഷപ്പ് ഡോ. ഉമ്മൻ ജോർജ്ജ് ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ സാമൂഹ്യ കലാസാസ്‌കാരിക മണ്ഡലങ്ങളിലെ പ്രമുഖർ സമ്മേളനത്തിലും മാർച്ചിലും പങ്കാളികളാകും. മതേതരത്വവും മതസൗഹാർദ്ദവും സംരക്ഷിക്കുന്ന ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങളെ നിലനിറുത്തുന്നതിനുള്ള മതേതര സംരക്ഷണ മാർച്ചിൽ എല്ലാവരും പങ്കാളികളാകണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി അഭ്യർത്ഥിച്ചു.