ശാസ്താംകോട്ട : ശാസ്താംകോട്ട തടാകത്തീരത്ത് ഉണങ്ങിയ പുല്ലിനും മുളം കാടുകൾക്കും അപകടകരമാം വിധത്തിൽ തീപിടിച്ചു. ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിക്കും പ്രീമെട്രിക് ഹോസ്റ്റലിനും സമീപമാണ് തീപിടിത്തമുണ്ടായത്. കോടതിക്ക് സമീപം ഉച്ച കഴിഞ്ഞ് 2.50നും ഹോസ്റ്റലിന് സമീപം വൈകിട്ട് 4.30 നുമാണ് തീപിടിച്ചത്. ശാസ്താംകോട്ട ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ തീയണക്കാൻ ശ്രമിച്ചെങ്കിലും ശക്തമായ കാറ്റുണ്ടായതിനാൽ തീ കൂടുതൽ പടർന്ന് പിടിക്കുകയായിരുന്നു. തുടർന്നു ചവറയിൽ നിന്ന് രണ്ട് യൂണിറ്റുകൾകൂടിയെത്തിയാണ് തീയണച്ചത്. അസി. സ്റ്റേഷൻ ഓഫീസർ ജി. പ്രസന്നൻ പിള്ള, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ടി.എസ്. ഷാനവാസ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ആർ. പ്രേംചന്ദ്രൻ നായർ, എസ്. പ്രദീപ് കുമാർ, കെ. സുജിത് ബാബു, സി. രാജു, രമേശ്, വാമദേവൻ പ്രദീപ്, ബിജു എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.