photo
പുരോഗമന കലാ സാഹിത്യസംഘം, വനിതാ സാഹിതി നെടുവത്തൂർ ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തിൽ നെടുമ്പായിക്കുളത്ത് സംഘടിപ്പിച്ച ഭരണഘടനാ വായനയുടെ വീട്ടരങ്ങ് ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയാ കമ്മിറ്റി സെക്രട്ടറി എസ്.സുമാലാൽ ഉത്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര: പുരോഗമന കലാ സാഹിത്യസംഘം, വനിതാ സാഹിതി നെടുവത്തൂർ ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തിൽ നെടുമ്പായിക്കുളത്ത് ഭരണഘടനാ വായനയുടെ വീട്ടരങ്ങ് സംഘടിപ്പിച്ചു. പൗരത്വ ഭേദഗതി നിയമത്തിന്റെ പശ്ചാത്തലത്തിലാണ് വിവിധ കേന്ദ്രങ്ങളിൽ വീട്ടരങ്ങുകൾ സംഘടിപ്പിക്കുന്നത്. നെടുമ്പായിക്കുളത്ത് കവയത്രി സീമാ വാസുവിന്റെ വീട്ടുമുറ്റത്ത് ചേർ‌ന്ന പരിപാടി ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയാ കമ്മിറ്റി സെക്രട്ടറി എസ്. സുമാലാൽ ഉദ്ഘാടനം ചെയ്തു. പു.ക.സ ഏരിയാ പ്രസിഡന്റ് ആർ‌. പ്രഭാകരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോ. സെക്രട്ടറി എഴുകോൺ സന്തോഷ് ചർച്ച ഉദ്ഘാടനം ചെയ്തു. രഞ്ജിനി അജയൻ, വീണ ചെന്താമരാക്ഷൻ, കെ. ലത, സുരേന്ദ്രൻ കടയ്ക്കോട്, കെ. ഓമനക്കുട്ടൻ, എസ്. കൃഷ്ണകുമാർ, അനിൽ ഇരുമ്പനങ്ങാട്, സജു, ബി. രാജശേഖരൻ പിള്ള, സന്ദീപ് കോട്ടേക്കുന്നിൽ, കരീപ്ര സുജിത്ത്, ഡോ.ജി.പി. രജിത, രജിതാ ലാൽ, ചന്ദ്രബാബു, ഹൃദയകുമാരി, എ. മണിയമ്മ, ഗീത ബാലചന്ദ്രൻ, അജീഷ എസ്. ശശി, ആർ. മോഹൻദാസ്, അനിരുദ്ധൻ തുടങ്ങിയവർ സംസാരിച്ചു. വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച സീമാ വാസു, പി. സുധാമണി, കെ.പി. ലെനിൻ പത്മാസ് എന്നിവരെ ഏരിയാ സെക്രട്ടറി മുന്നൂർ ഗോപാലകൃഷ്ണൻ ആദരിച്ചു. വീട്ടരങ്ങ് ഭാരവാഹികളായി കെ.ആർ. അനിത(പ്രസിഡന്റ്), എൻ. ബോസ്(സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.