paravur
സ്കൂൾ വാർഷികാഘോഷം സമ്മേളനം നഗരസഭാ വൈസ് ചെയർപേഴ്സൺ ആർ.ഷീബ ഉദ്‌ഘാടനം ചെയ്യുന്നു

പരവൂർ: പരവൂർ എസ്.എൻ.വി ഗേൾസ് ഹൈസ്കൂളിന്റെ 97-ാമത് വാർഷികാഘോഷം പരവൂർ എസ്.എൻ.വി സമാജം ഓഡിറ്റോറിയത്തിൽ നടന്നു. നഗരസഭാ വൈസ് ചെയർപേഴ്സൺ ആർ. ഷീബ ഉദ്‌ഘാടനം ചെയ്തു. ബി. ജയരാജൻ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുധീർ ചെല്ലപ്പൻ എൻഡോവ്മെന്റുകൾ വിതരണം ചെയ്തു. സ്കൂൾതല കലാമത്സര വിജയികൾക്കുള്ള സമ്മാനദാനം സിനിമാ താരങ്ങളായ കസ്തൂർബ, ശ്രേഷ്‌ഠ ആദർശ് എന്നിവർ നിർവഹിച്ചു. സ്കൂൾതല സമ്മർ ക്യാമ്പിൽ പങ്കെടുത്ത എസ്.പി.സി കുട്ടികൾക്കുള്ള സമ്മാന വിതരണം പരവൂർ സി.ഐ എസ്. സാനി നിർവഹിച്ചു. കെ. ചിത്രാംഗദൻ, ശശിധരൻ നായർ, എൻ. നിസാന എന്നിവർ സംസാരിച്ചു. ജയലാൽ ഉണ്ണിത്താൻ സ്വാഗതവും ആശാ അരവിന്ദ് നന്ദിയും പറഞ്ഞു.