night-walk

കൊല്ലം: രാത്രി നടക്കാനിറങ്ങിയ നിർഭയ സംഘത്തിലെ യുവതിയോട് മോശമായി പെരുമാറിയ പാസ്റ്റർ പിടിയിൽ. കുണ്ടറ സ്വദേശി ഷഹീർ (42) ആണ് ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി 12.45ന് പാർവതി മിൽ ജംഗ്ഷന് സമീപത്തെ സെന്റ് ജോസഫ് കോൺവന്റിന് മുന്നിലായിരുന്നു സംഭവം. റോഡിലൂടെ നടന്നുവരികയായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള നിർഭയ സംഘത്തിലെ യുവതിയോട് കാറിലെത്തിയ ഷെഹീർ മോശമായി പെരുമാറി. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നിട് ജാമ്യത്തിൽ വിട്ടു. 10 വർഷം മുമ്പാണ് ഇയാൾ മതം മാറി പാസ്റ്ററായത്.