photo
കാർത്തിക്

കൊല്ലം: കാർത്തിക്കിന് ജീവിതത്തിലേക്ക് മടങ്ങിവരാൻ വൃക്ക നൽകാൻ അമ്മയുണ്ട് എന്നാൽ താങ്ങാനാകാത്തത് ചികിത്സാ ചെലവെന്ന ബാദ്ധ്യത.

അഞ്ചൽ കോട്ടുക്കൽ അലംകോട് ആലുവിള ജയാഭവനത്തിൽ ജെ.എസ്.കാർത്തിക്കാണ് (40) സുമനസുകളുടെ കനിവ് തേടുന്നത്. തിരുവല്ലയിൽ റസ്റ്റോറന്റ് ജീവനക്കാരനായിരുന്ന കാർത്തിക്കിന് കഴിഞ്ഞ മാർച്ച് 17നാണ് രോഗബാധ കണ്ടെത്തിയത്. അന്നുമുതൽ ചികിത്സ തുടരുകയാണ്. രണ്ട് വൃക്കകളും തകരാറായതിനാൽ ആഴ്ചതോറും ഡയാലിസിസ് നടത്തി ജീവൻ പിടിച്ചുനിറുത്തിയിരിക്കയാണ്.

പത്ത് വർഷം മുമ്പ് അച്ഛൻ ജയരാഘവന്റെ മരണത്തോടെ താളം തെറ്റിയതാണ് കാർത്തിക്കിന്റെ കുടുംബം. അഞ്ചാം ക്ളാസ് വിദ്യാർത്ഥിയായ മകനൊപ്പം അമ്മ സുധയുടെ തണലിൽ ജീവിതം കരുപ്പിടിപ്പിക്കുമ്പോഴാണ് അപ്രതീക്ഷിതമായി രോഗം പിടികൂടിയത്. ചികിത്സയ്ക്കും മറ്റുമായി ഇതിനകം വലിയ തുക ചെലവായി. കടബാദ്ധ്യതകൾ ഏറുകയും ചെയ്തു. ഈ മാസം 29ന് കാർത്തികിന് ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുകയാണ്. ഏഴ് ലക്ഷം രൂപയിലധികം ചെലവ് വരുമെന്നാണ് ഡോക്ടർമാർ അറിയിച്ചത്. ഇതിനായി കനിവുവറ്റാത്തവരുടെ മനസുമാത്രമാണ് ഏക പ്രതീക്ഷ. ഫെഡറൽ ബാങ്കിന്റെ അഞ്ചൽ ശാഖയിലെ അക്കൗണ്ട് നമ്പർ: 11540100230988, ഐ,എഫ്.എസ്.സി കോഡ്: FDRL0001032.ഫോൺ: 9633022418