paravur
മനുഷ്യമഹാശൃംഖലയുടെ പ്രചാരണാർത്ഥം സംഘടിപ്പിക്കുന്ന എൽ.ഡി.എഫ് ജില്ലാ പ്രചാരണ ജാഥ കെ.ഇ. ഇസ്മായിൽ ഉദ്ഘാടനം ചെയ്യുന്നു

പരവൂർ: നാനാജാതി മതസ്ഥരുടെ മതചിന്തകളെയും നൂറ്റാണ്ടുകളായി നാം കാത്തുസൂക്ഷിച്ച സംസ്കാരത്തെയും തകർത്തെറിയുന്ന ഭരണാധികാരികളായി മോദിയും അമിത് ഷായും മാറിയെന്ന് സി.പി.ഐ ദേശീയ എക്സി. അംഗം കെ.ഇ. ഇസ്മായിൽ പറഞ്ഞു.

ഭരണഘടനയെ സംരക്ഷിക്കുക, പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ 26ന് സംഘടിപ്പിക്കുന്ന മനുഷ്യമഹാശൃംഖലയുടെ പ്രചാരണാർത്ഥം നടന്ന എൽ.ഡി.എഫ് ജില്ലാ പ്രചാരണ ജാഥ പരവൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സി.പി.ഐ മണ്ഡലം സെക്രട്ടറി സദാനന്ദൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്‌ടനും സി.പി.എം ജില്ലാ സെക്രട്ടറിയുമായ എം. സുദേവൻ, ജി.എസ്. ജയലാൽ എം.എൽ.എ, കെ. സേതുമാധവൻ, കെ.പി. കുറുപ്പ് എന്നിവർ സംസാരിച്ചു.