jayakrishna
ജെ.ജയകൃഷ്ണപിള്ള

തൊടിയൂർ: രാഷ്ട്രീയ, സാമൂഹ്യ പ്രവർത്തകനും സി.പി.ഐ കരുനാഗപ്പള്ളി മണ്ഡലം സെക്രട്ടറിയുമായ ജെ .ജയകൃഷ്ണപിള്ളയെ തൊടിയൂർ സർഗവേദിയുടെ എട്ടാമത് പുരസ്ക്കാരം നൽകി ആദരിക്കും. നാടിന്റെ വികസനത്തിൽ അദ്ദേഹം വഹിച്ച പങ്ക് പരിഗണിച്ചാണ് പുരസ്ക്കാരം നൽകുന്നതെന്ന് സർഗവേദി ഭാരവാഹികൾ അറിയിച്ചു. തൊടിയൂരിൽ സ്ഥാപിതമായ ഐ.എച്ച്.ആർ.ഡി എൻജിനിയറിംഗ് കോളേജ്, ഐ.എച്ച്.ആർ.ഡി പോളിടെക്നിക് കോളേജ്, കേരള ഫീഡ്സ് ലിമിറ്റഡ് എന്നിവയുടെ കാര്യത്തിൽ ജെ. ജയകൃഷ്ണപിള്ള നടത്തിയ ഇടപെടലുകൾ കണക്കിലെടുത്താണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. പതിനായിരം രൂപയും പ്രശംസാപത്രവുമടങ്ങുന്ന പുരസ്ക്കാരം സർഗവേദിയുടെ 39-ാം വാർഷികത്തോടനുബന്ധിച്ച് 25ന് വൈകിട്ട് വെളുത്ത മണലിൽ നടക്കുന്ന സാംസ്ക്കാരിക സമ്മേളനത്തിൽ വച്ച് ആർ. രാമചന്ദ്രൻ എം. എൽ. എ ജെ.ജയകൃഷ്ണപിള്ളക്ക് സമ്മാനിക്കും.