കുണ്ടറ: പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് 26ന് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മനുഷ്യ മഹാശൃംഖലയുടെ പ്രചരണാർത്ഥം എൽ.ഡി.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വാഹന പ്രചാരണ ജാഥയ്ക്ക് പെരുമ്പുഴ, കുണ്ടറ മുക്കട ജംഗ്ഷൻ എന്നിവിടങ്ങളിൽ സ്വീകരണം നൽകി. പെരുമ്പുഴയിൽ കെ. ശിവശങ്കരൻ ഉണ്ണിത്താൻ, കുണ്ടറ മുക്കട ജംഗ്ഷനിൽ ആർ. ഓമനക്കുട്ടൻപിള്ള എന്നിവർ അദ്ധ്യക്ഷത വഹിച്ചു.
ജാഥാ ക്യാപ്ടൻ സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ, ജാഥാ അംഗങ്ങളായ ആർ. രാജേന്ദ്രൻ, ആർ. ലതാദേവി, എക്സ്. ഏണസ്റ്റ്, ജെ. ചിഞ്ചുറാണി, മണി അലക്സാണ്ടർ, വിമൽബാബു, എച്ച്. രാജു, വടകോട് മോനച്ചൻ, സി.പി.ഐ കുണ്ടറ മണ്ഡലം സെക്രട്ടറി മുളവന രാജേന്ദ്രൻ, സി.പി.എം കുണ്ടറ ഏരിയാ സെക്രട്ടറി എസ്.എൽ. സജികുമാർ, സി. സോമൻപിള്ള, എം. വിൻസെന്റ് എന്നിവർ സംസാരിച്ചു.