photo
കുട്ടികൾ തീർത്ത ഭരണഘടന സംരക്ഷണ വലയം.

കരുനാഗപ്പള്ളി: രാജ്യത്തിന്റെ നിലനിൽപ്പിന്റെ അടിസ്ഥാന ശിലയായ ഭരണഘടനയ്ക്ക് എതിരെയുള്ള ഭീഷണികൾക്കെതിരെ കുട്ടികൾ തീർത്ത ഭരണ ഘടനാ സംരക്ഷണവലയം ശ്രദ്ധേയമായി. കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലേയും ഗേൾസ് ഹൈസ്കൂളിലെയും വിദ്യാർത്ഥികളാണ് സ്കൂൾ അങ്കണത്തിൽ ഭരണഘടനാ സംരക്ഷണവലയം തീർത്തത്. നാലായിരത്തോളം കുട്ടികൾ ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ എടുക്കുകയും ഭരണഘടനയുടെ ആമുഖം ഏറ്റുചൊല്ലുകയും ചെയ്തു. സ്കൂൾ മാനേജിംഗ് കമ്മിറ്റി അംഗങ്ങളും രക്ഷാകർതൃ പ്രതിനിധികളും അദ്ധ്യാപകരും ജനപ്രതിനിധികളും സാമൂഹിക സാംസ്കാരിക പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു. ഗേൾസ് ഹൈസ്കൂളിലെ വിദ്യാർത്ഥിനി ആര്യാ അജി സ്വാഗതം പറഞ്ഞു. ബോയ്സ് ഹയർ സെക്കൻഡറി സ്ക്കൂൾ വിദ്യാർത്ഥി എം. ഭവാസ് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. മാനേജർ വി. രാജൻപിള്ള, മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് വി.പി. ജയപ്രകാശ് മേനോൻ , പ്രിൻസിപ്പൽ കെ.ബി. ഉൻമേഷ്, ഹെഡ്മിസ്ട്രസുമാരായ മേരി ടി. അലക്സ്, ലീലാമണി തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.