kollam-merchant
കൊല്ലം വ്യാപാരോത്സവത്തിന്റെ നാലാമത് നറുക്കെടുപ്പിനോടനുബന്ധിച്ച് നടന്ന സമ്മേളനം മേയർ ഹണി ബെഞ്ചമിൻ ഉദ്ഘാടനം ചെയ്യുന്നു. ഡോ. കെ. രാമഭദ്രൻ,​ ചിന്താ ജെറോം,​ ജി. ഗോപകുമാർ,​ എസ്. ദേവരാജൻ,​ എൻ. രാജീവ്,​ എ. അൻസാരി,​ എ.കെ. ജോഹർ തുടങ്ങിയവർ സമീപം

കൊല്ലം: കൊല്ലം മർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കൊല്ലം വ്യാപാരോത്സവത്തിന്റെ നാലാമത് നറുക്കെടുപ്പ് ചിന്നക്കട ബസ് വേ അങ്കണത്തിൽ നടന്നു. മേയർ ഹണി ബെഞ്ചമിൻ ഉദ്ഘാടനം ചെയ്തു. വ്യാപാരോത്സവം കമ്മിറ്റി ചെയർമാനും വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റുമായ എസ്. ദേവരാജൻ അദ്ധ്യക്ഷത വഹിച്ചു.

നറുക്കെടുപ്പ് ഉദ്ഘാടനം യുവജന കമ്മിഷൻ ചെയർപേഴ്സൺ ചിന്താ ജെറോം ഉദ്ഘാടനം ചെയ്തു. സമിതി ജില്ലാ ജനറൽ സെക്രട്ടറി ജി. ഗോപകുമാർ, വൈസ് പ്രസിഡന്റ് എൻ. രാജീവ്, ജില്ലാ സെക്രട്ടറിമാരായ എ. അൻസാരി, എസ്. രമേശ് കുമാർ, ഡോ. കെ. രാമഭദ്രൻ, എ.കെ. ജോഹർ എന്നിവർ സംസാരിച്ചു.

സമ്മാനം ലഭിച്ച കൂപ്പൺ നമ്പരുകൾ: (1) 044287, (2) 026240, (3) 020506, (4) 001380, (5) 008016, (6) 031761, (7) 036561, (8) 044322, (9) 035726, (10) 030646. സമ്മാനം ലഭിച്ചിട്ടുള്ളവർ കൊല്ലം വ്യാപാര ഭവനുമായോ കൊല്ലം മർച്ചന്റ്സ് അസോസിയേഷനുമായോ ബന്ധപ്പെടണം. ഫോൺ: 0474 - 2741798, 2751910.