പുനലൂർ: എസ്.എൻ.ഡി.പി യോഗത്തിന്റെ നേതൃത്വത്തിൽ തൃശൂരിൽ നടന്ന ഏകാത്മകം മെഗാ ഇവന്റിൽ പങ്കെടുത്ത് ഗിന്നസ് ബുക്കിൽ ഇടംപിടിച്ച ഇടമൺ കിഴക്ക് 854-ാം നമ്പർ ശാഖയിലെ നർത്തകിമാരെ ശാഖാ യോഗം അനുമോദിച്ചു. ശാഖയിൽ നിന്ന് പരിപാടിയിൽ പങ്കെടുത്ത എ. ഗായത്രി, സ്മൃതി സന്തോഷ്, നക്ഷത്ര അജീഷ്, ഗോപിക ഷാജി എന്നിവരെയാണ് അനുമോദിച്ചത്. ശാഖാ പ്രസിഡന്റ് വി.കെ. വിജയൻ, വൈസ് പ്രസിഡന്റ് പി.സോമൻ, സെക്രട്ടറി എസ്. അജീഷ്, യൂണിയൻ പ്രതിനിധി സ്റ്റാർസി രത്നാകരൻ, വനിതാസംഘം ശാഖാ പ്രസിഡന്റ് ശ്രീലത രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് സുപ്രഭാ സുഗതൻ, സെക്രട്ടറി അജിതാ അനിൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.