കരുനാഗപ്പള്ളി: താമരക്കുളം പുതിയവീട്ടിൽ ദേവീക്ഷേത്രത്തിലെ 32ാം ഭാഗവത സപ്താഹയജ്ഞവും രോഹിണി തിരുനാൾ മഹോത്സവവും 27മുതൽ ഫെബ്രുവരി 2വരെ തന്ത്രിമുഖ്യൻ താഴമൺമഠം കണ്ഠര് മോഹനരുടെയും മേൽശാന്തി കെ.എസ് പുരംവിഷ്ണുവിന്റെയും കാർമ്മികത്വത്തിൽ നടക്കും. എല്ലാ ദിവസവും പ്രഭാതഭേരി, ഹരിനാമകീർത്തനം, ഗണപതിഹോമം, സൂക്തജപം, വിഷ്ണുസഹസ്രനാമജപം, ഗ്രന്ഥനമസ്കാരം, ഭാഗവത പാരായണം, ഭാഗവത പ്രഭാഷണം, പ്രസാദമൂട്ട്, ദീപാരാധന, സമൂഹപ്രാർത്ഥന, ഭജന, പ്രഭാഷണം എന്നിവ നടക്കും. ഫെബ്രുവരി 2ന് രാവിലെ 5ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, വൈകിട്ട് 3.30ന് ദേവസ്വം ബോർഡ് മെമ്പർ അഡ്വ. കെ.എസ്. രവിക്ക് സ്വീകരണം, 4ന് അവഭൃഥസ്നാന ഘോഷയാത്ര. ഫെബ്രുവരി 3ന് രാവിലെ 5ന് രോഹിണി പൊങ്കാല, 9ന് സോപാനസംഗീതം, 10ന് കലശം, ഉഷപൂജ, തുടർന്ന് കലശാഭിഷേകം, നവകം, നൂറുംപാലും, പുള്ളുവൻപാട്ട്, വൈകിട്ട് 5ന് ചെണ്ടമേളം, രാത്രി 8ന് സേവ, 9.30ന് ഗാനമേള, 12ന് ആകാശവിസ്മയക്കാഴ്ച്ച.