കൊട്ടാരക്കര: താലൂക്ക് റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായുള്ള കലാസാഹിത്യ മത്സരങ്ങൾ കൊട്ടാരക്കര ഡയറ്റിലും ടൗൺ യു.പി.എസിലുമായി നടന്നു. ഡയറ്റ് പ്രിൻസിപ്പൽ ലീലാകൃഷ്‌ണൻ നായരുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ കൊട്ടാരക്കര തഹസിൽദാർ എ. തുളസീധരൻ പിള്ള മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ പ്രശാന്ത് കാവുവിള, കൺവീനർമാരായ ആർ. രാജശേഖരൻ പിള്ള, പി.എൻ. ഗംഗാധരൻ നായർ, കെ. മോഹനൻ പിള്ള, ഷിജു പടിഞ്ഞാറ്റിൻകര, പെരുംകുളം സുരേഷ്, എം. അമീർ, എ. ജസീം, തോമസ് പണിക്കർ, നട രാജനാചാരി, കെ.ജി. അലക്‌സാണ്ടർ, വി. വേണുഗോപാൽ, കരിം എന്നിവർ സന്നിഹിതരായിരുന്നു. താലൂക്കിലെ 60 സ്കൂളുകളിൽ നിന്നായി 800 ഓളം വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുത്തു.