അഞ്ചൽ: നിരവധി മോഷണ കേസുകളിലെ പ്രതിയായ പിടികിട്ടാപ്പുള്ളിയെ ഏഴ് വർഷത്തിന് ശേഷം അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. ചിതറ കിഴക്കുംഭാഗം ചരുവിള വീട്ടിൽ അജിയാണ് ( 48) അറസ്റ്റിലായത്. അഞ്ചൽ ഉൾപ്പെടെ സ്ഥലങ്ങളിൽ ബസ് സ്റ്റോപ്പ് കേന്ദ്രീകരിച്ച് പോക്കറ്റടി നടത്തിയ കേസിലെ പ്രതിയാണ്. അഞ്ചൽ സി.ഐ സുധീറിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്നാണ് പ്രതി പിടിയിലായത്. എസ്.ഐ ഡി. ദീപു, സി.പി.ഒമാരായ അഭിലാഷ്, ഷിബിൻ, രാജേഷ്, സജി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.