കൊല്ലം: തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിന്റെയും തൃക്കോവിൽവട്ടം കൃഷിഭവന്റെയും ആഭ്യമുഖ്യത്തിൽ വെട്ടിലത്താഴം പാടശേഖര സമിതിയുടെ കൊയ്ത്തുത്സവം നടന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജലജകുമാരി ഉദ്‌ഘാടനം ചെയ്തു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബീനാ റാണി, മുൻപഞ്ചായത്ത് പ്രസിഡന്റും മെമ്പറുമായ എ. സുകു, വാർഡ് മെമ്പർ ജി. ജയപ്രകാശ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് ആർ. പ്രസന്നൻ, കൃഷി ഓഫീസർ എസ്.എസ്. കൃഷ്ണ എന്നിവർ സംസാരിച്ചു.
പൊതുജന പങ്കാളിത്തത്തോടെ നടന്ന കൊയ്ത്തുത്സവത്തിൽ നവദീപ് സ്കൂൾ, മുഖത്തല എൻ.എസ്.എസ് യു.പി സ്കൂൾ, മുഖത്തല ഗവ. എൽ.പി സ്കൂൾ എന്നിവിടങ്ങളിലെ കുട്ടികളും അദ്ധ്യാപകരും കർഷകരും നാട്ടുകാരുമുൾപ്പെടെ പങ്കെടുത്തു. കർഷക വേഷം ധരിച്ച കുട്ടികൾ നാടൻപാട്ടുകളുമായി ചടങ്ങിന് മാറ്റുകൂട്ടി.
പാടശേഖരസമിതി പ്രസിഡന്റ് ടി.പി. ഗോപാലപിള്ള അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ സുധാകരൻ സ്വാഗതവും സെക്രട്ടറി ബി. രതീഷ് ലാൽ നന്ദിയും പറഞ്ഞു.