അഞ്ചാലുംമൂട്: മാലപൊട്ടിക്കാൻ ശ്രമിച്ച് രക്ഷപ്പെടുന്നതിനിടയിൽ മദ്യപിച്ചതിന്റെ പേരിൽ പൊലീസ് പിടിയിലായി ജാമ്യത്തിൽ ഇറങ്ങിയാൾ ഷാഡോ പൊലീസിന്റെ പിടിയിലായി. മാമ്പുഴ വൈദ്യരുമുക്ക് സ്വദേശി നാസർ (43) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം വൈകിട്ട് ചെമ്മക്കാട് ലിറ്റിൽ ഫ്ളവർ സ്കൂളിലെ പ്രഥമാദ്ധ്യാപിക മിനിമോളുടെ മാല പൊട്ടിക്കാൻ ശ്രമിച്ച് രക്ഷപ്പെടുന്നതിനിടെയാണ് ഇയാൾ കുണ്ടറ പൊലീസിന്റെ പിടിയിലായത്. രാത്രിയോടെ ഇയാൾ ജാമ്യത്തിൽ ഇറങ്ങുകയും ചെയ്തു. തുടർന്ന് മാലപൊട്ടിക്കാൻ ശ്രമിച്ചതായുള്ള മിനിമോളുടെ പരാതിയെ തുടർന്ന് എസ്.ഐ ജയകുമാറിന്റെ നേതൃത്വത്തിലുള്ള ഷാഡോ പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് നാസർ പിടിയിലായത്. ഇയാളെ അഞ്ചാലുംമൂട് പൊലീസിന് കൈമാറി.