ldf
ഇടത് മുന്നണിയുടെ നേതൃത്വത്തിൽ പുനലൂരിൽ എത്തിയ പ്രചരണ ജാഥയുടെ ക്യാപ്റ്റൻ ആർ.രാമചന്ദ്രൻ എം.എൽ.എയെ പ്രവർത്തകർ സ്വീകരിക്കുന്നു.

പുനലൂർ: പൗരത്വ ഭേദഗതി നിയമം രാജ്യത്തെ അസ്ഥിരപ്പെടുത്തുമെന്ന് ആർ. രാമചന്ദ്രൻ എം.എൽ.എ പറഞ്ഞു.ഭരണഘടന സംരക്ഷിക്കുക, പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇടതുമുന്നണിയുടെ നേതൃത്വത്തിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന മനുഷ്യ മഹാശൃംഖലയുടെ പ്രചരണത്തിന്റെ ഭാഗമായി പുനലൂരിൽ എത്തിയ ജാഥയ്ക്ക് സ്വീകരണം ഏറ്റുവാങ്ങുകയായിരുന്നു അദ്ദേഹം.

ടൈറ്റസ് സെബസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. ജാഥാംഗങ്ങളായ കെ. വരദരാജൻ, സൂസൻ കോടി, കെ. ധർമ്മരാജൻ, മോഹൻ രാജധാനി, ബൈജു പൂക്കുട്ടി, ഇടതുമുന്നണി നേതാക്കളായ കെ. രാജഗോപാൽ, പി.എസ്. സുപാൽ, എസ്. ബിജു, സി. അജയപ്രസാദ്, പുനലൂർ നഗരസഭാ ചെയർമാൻ കെ. രാജശേഖരൻ, കെ.കെ. സുരേന്ദ്രൻ, ജോബോയ് പെരേര, കെ. രാധാകൃഷ്ണൻ, സന്തോഷ് കെ. തോമസ്,ചാലിയക്കര രാജേഷ് തുടങ്ങിയവർ സംസാരിച്ചു.